വയനാടിന് സനേഹ കൈതാങ്ങുമായി നാദാപുരം ജനകീയ കൂട്ടായ്മ

By | Saturday August 11th, 2018

SHARE NEWS

വടകര: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍
ജനതക്ക് വേണ്ടി നാദാപുരം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍  ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും സംഘടിപ്പിച്ച് വിതരണം ചെയ്തു തുടങ്ങി.

നാദാപുരം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ സലീം അക്കരോല്‍, സഫ്വാന്‍ കെ.കെ.സി , എരോത്ത് ഷൗക്കത്തലി എരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിച്ചത്.വയനാട്ടിലെ കാരുണ്യ പ്രവര്‍ത്തകനായ മായന്‍മണിമയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇവര്‍ പോയത് പോയത്.

രണ്ട് പുഴകള്‍ കരകവിഞ്ഞൊഴുകി ഭീകരതാണ്ഡവമാടിയ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന പഞ്ചായത്തിലാണ് ആദ്യ സഹായമെത്തിച്ചതെന്ന്  എരോത്ത് ഷൗക്കത്തലി  പറഞ്ഞു.

ജാതി മത കക്ഷിരാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ നാദാപുരം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക്കേരളത്തിന് അകത്തും പുറത്തുമുള്ളവരില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങള്‍ ലഭിച്ചുക്കൊണ്ടിരിക്കുകയാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലായി വീണ്ടും വയനാട്ടിലേക്ക് പോകുന്നുണ്ടെന്നും ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.

വസ്ത്രങ്ങള്‍ ആവശ്യത്തിനായി ലഭിച്ചു എന്നും, ഇനി കൂടുതലും ആവശ്യം ഭക്ഷണ സാമഗ്രികളാണ് എന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒപ്പം പുതപ്പുകളും, കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ ബാഗ്, കുട, നോട്ട് ബുക്കുകള്‍ എന്നിവയും, അലക്ക് സോപ്പ്, കുളി സോപ്പ്, അടിവസ്ത്രങ്ങള്‍ (എല്ലാ പ്രായക്കാര്‍ക്കും) ബ്രഷ്, പേസ്റ്റ്, വിസ്‌പെര്‍, ലുങ്കി, മുണ്ടുകള്‍ എന്നിവയും ആവശ്യമുണ്ട്.

കഴിയുന്നത്ര മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ നാദാപുരത്ത് തലശ്ശേരി റോഡിലെ കനറാ ബാങ്കിന് മുന്‍വശം, UAE ബില്ഡിങ്ങിലെ, iPoint സെക്യൂരിറ്റി സിസ്റ്റം (1st floor) എന്ന സ്ഥാപനത്തിലോ ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ആളുകളിലോ എത്തിക്കാന്‍ അപേക്ഷിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

SA Eroth: 9400381629
Safvan KKC: 9744810777
Saleem Akkarol: 9539888818
Dr. Hameed: 9048394987
Latheef Palodan: 9847393943

(നാദാപുരം ജനകീയ കൂട്ടായ്മ)

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read