ഭീതി വിട്ടു മാറാതെ നാദാപുരം ; കല്ലാച്ചിയില്‍ സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ക്ക് തീയിട്ടു

By news desk | Saturday April 21st, 2018

SHARE NEWS

നാദാപുരം: ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡി ബോംബുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കേ ഇന്ന് പുലര്‍ച്ചെ കല്ലാച്ചി തെരുവന്‍ പറമ്പിലെ സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ തീവെച്ച് സംഭവം പ്രദേശവാസികളില്‍ ഭീതി പരത്തുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം താനമടത്തില്‍ കണ്ണന്റെ ബേക്കറിയും ,തൊട്ടടുത്ത സി.പി എം വിഷ്ണുമംഗലം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ടി.പി.രാജന്റെ ടൈലറിംങ്ങ് കടയുമാണ് കത്തി നശിച്ചത്.
ബേക്കറിയുടെ പുട്ടകള്‍ ഉടച്ചതിന് ശേഷം കടയ്ക്ക് ഉള്ളില്‍ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു കടയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

തൊട്ടടുത്ത ടൈലറിങ്ങ് കടയും കുത്തിതുറത്ത് തീ വെയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത് .

സംഭവസ്ഥലത്ത് സഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യകയാണ്. ഏപ്രില്‍ മൂന്നിന് ആവോലം അയ്യപ്പ ഭജന മഠത്തിന് സമീപത്ത് നിന്നും 17 ാം തീയതി കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസ് പരിസരത്ത് നിന്നും ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡി ബോംബുകള്‍ കണ്ടെത്തിയിരുന്നു.

ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നാദാപുരത്ത് നിന്ന് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മണിക്കൂറുകളെടുത്താണ് ബോംബുകള്‍ നിര്‍വീര്യമാക്കിയത്.
ബോംബുകള്‍ പൊട്ടിയിരുന്നെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് പൊലീസ് ഉ്‌ദ്യോഗസ്ഥര്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച് വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ തീവെപ്പ്. പ്രദേശത്ത്  സമാധാനം നിലനിറുത്താന്‍ ഇ കെ വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read