നാദാപുരം മുട്ടുങ്ങല്‍ റോഡ് വികസനം ; നഷ്ട പരിഹാരമില്ല പ്രതിഷേധവുമായി ഭൂ ഉടമകള്‍

By news desk | Wednesday April 18th, 2018

SHARE NEWS

വടകര: നാദാപുരം – മുട്ടുങ്ങല്‍ റോഡ് വീതി കൂട്ടി നവീകരണ പ്രവൃത്തികള്‍ നടത്താനുള്ള നടപടികള്‍ ക്രമങ്ങള്‍ നീങ്ങുന്ന പശ്ചാതലത്തില്‍ ഭൂമി നഷ്ടപ്പെട്ടവരും തൊഴിലിടം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു.

41.5 കോടി രൂപ ചെലവില്‍ 15 മീറ്റര്‍ വീതിയില്‍ 11.5 കീലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്പോള്‍ നഷ്ടപരിഹാര തുകക്ക് വേണ്ടി നയാ പൈസ പോലും നീക്കി വെച്ചട്ടില്ലിന്നതാണ് വസ്തുത.

നാദാപുരം, കുറ്റ്യാടി, വടകര എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലായി ആറ് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന നാദാപുരം മുട്ടുങ്ങല്‍ റോഡ് വീതി കൂട്ടുമ്പോള്‍ നിരവധി കടകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും.

ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നെന്നും സ്ഥലം വിട്ടു നല്‍ക്കുന്നതില്‍ ആരും തടസ്സങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ നേരത്തെ പത്രകുറിപ്പിലൂടെ അറിയിച്ചെങ്കിലും വിവിധ പ്രദേശങ്ങളില്‍ നഷ്ടപരിഹാരമില്ലാതെ ഭൂമി വിട്ട് കൊടുക്കുന്നതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.

വളവളുകളില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാന്‍ അധികൃതര്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുടുതല്‍ ഭൂമി വിട്ട് നല്‍കേണ്ടി വരുന്നവരാണ് പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ളത്.

ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തിലുള്ള യോഗങ്ങള്‍ നടന്ന് വരികിയാണ്. പുറമേരിയില്‍ ഇന്നലെ നടക്കേണ്ട യോഗം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഏറാമലയിലെ യോഗം ഇന്ന് വൈകീട്ട് 4 ന് നടക്കും. നാദാപുരത്ത് നാളെയും എടച്ചേരിയില്‍ 23 നും ചേരുന്ന യോഗങ്ങളില്‍ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമമായി തീരുമാനിക്കും.
റോഡ് വികസനത്തിന് പൊതു സമൂഹം അനകൂലമായി നില്‍കുമ്പോഴും ഭൂമി നഷ്ടപ്പെട്ടുന്ന ഭൂ ഉടമകളും ഒരു വിഭാഗം വ്യാപാരികളും സ്ഥമെടുപ്പിനെതിരെ ശക്തമായി നിലപാടുമായി മുന്നോട്ട് പോകുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read