കടത്തനാടിന്റെ നാടകപ്പെരുമ ചരിത്രം സൃഷ്ടിക്കുന്നു; മണിയൂരിന്റെ മണ്ണില്‍ വീണ്ടും നാടക പ്രദര്‍ശനം

By news desk | Wednesday April 25th, 2018

SHARE NEWS

വടകര: കടത്തനാടിന്റെ നാടകപ്പെരുമയെ നെഞ്ചേറ്റിയ മണിയൂരിന്റെ മണ്ണിലേക്ക് വീണ്ടുമൊരു ചരിത്രദൗത്യവുമായി ഡി.വൈ.എഫ്.ഐ പാലയാട് മേഖല കമ്മറ്റി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ത്ഥം കൊടുവള്ളി ബ്ലാക്ക് തിയറ്ററിന്റെ ബാനറില്‍ ജിനോ ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം നൊണ മെയ് 6,7 8 തിയ്യതികളില്‍ മണിയൂര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിക്കും.

ഡല്‍ഹിയില്‍ വച്ച് നടന്ന മഹീന്ദ്ര എക്‌സലന്‍സി തീയറ്റര്‍ അവാര്‍ഡില്‍ നാല് ദേശീയ അവാര്‍ഡുകള്‍ നൊണ കരസ്ഥമാക്കിയിരുന്നു.

രാജ്യ സ്‌നേഹത്തിന്റെ പേര് പറഞ്ഞും മനുഷ്യജീവനേക്കാള്‍ പ്രാധാന്യം അറവുമാടിനാണെന്നു കല്‍പ്പിച്ചവരും ചരിത്രങ്ങളെയും ശാസ്ത്രത്തെയും വളച്ചൊടിച്ചു പുരാണ കഥകളോടു ഉപമിക്കുന്നവരോടും കലഹിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യം നൊണ ചര്‍ച്ച ചെയ്യും.

നാട്ടില്‍ കലാപങ്ങള്‍ തീര്‍ക്കുന്നതിനുവേണ്ടി കെട്ടു കഥകളും നുണ പ്രചാരണങ്ങളും അഴിച്ചുവിടുന്നവരോടും ചൂണ്ടു വിരലിന്റെ അറ്റത്തു തീപന്തം കൊളുത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന നല്ല നാടക പ്രദര്‍ശനം രാഷ്ട്രീയഭേദമന്യേ വിജയിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ പാലയാട് മേഖലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

പ്രവേശനം പാസ്സ് മുഖേനയാണ്. പാസ്സുകള്‍ക്ക്:9645034350, 7593957933 ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.http://www.bookyourseats.in/products/nonamaniyoor

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read