നന്തിമേല്‍പ്പാലത്തിലെ ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ജനകീയ മുന്നണി

By news desk | Monday May 14th, 2018

SHARE NEWS

വടകര: നന്തിമേല്‍പ്പാലത്തില്‍ തുടരുന്ന ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം വടകരയില്‍ ചേര്‍ന്ന ജനകീയ മുന്നണി കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡോ. ആസാദ് ഉദ്ഘാടനം വഹിച്ച കണ്‍വെന്‍ഷനില്‍ ജസീല എം കെ അധ്യക്ഷത വഹിച്ചു. മരണപ്പെട്ട കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പള്ളിയെ അനുശോചിച്ചു.
വിവിധ ജനകീയ വിഷയങ്ങളില്‍ ഇടപെട്ട മുന്നണി, മുഖ്യധാര രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ വേണ്ട വിധം യോജിക്കാതിരുന്ന ദളിത് ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ ജനകീയ മുന്നണി മുഖ്യ പങ്ക് വഹിച്ചിരുന്നതായി കണ്‍വെന്‍ഷന്‍ വിലയിരുത്തി.

കണ്‍വെന്‍ഷനില്‍ സംഘടന നയരേഖ മുന്നോട്ട് വയ്ക്കുക്കയും സംവാദങ്ങള്‍ നടക്കുകയും ചെയ്തു.  ഇക്കാലത്ത് ഏറ്റവും വലിയ രാഷ്ട്രീയ യഥാര്‍ത്യമായ ഫാസിസത്തോടും നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടും പരിസ്ഥിതി വിനാശകരമായ വികസന പദ്ധതികളോടും ജനകീയ മുന്നണി സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുന്നണി നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളെയും സാംസ്‌കാരിക ഫാസിസത്തിന്റെ കടന്നു കയറ്റത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

നിരവധി സാമൂഹിക സാംസ്‌കാരിക. പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ എ.പി ഷാജിത്, ശ്രീജിത്ത് ഒഞ്ചിയം,ശ്രേയസ് കണാരന്‍, കെ വി അനിലേഷ്,ജി രഞ്ജിത്ത്,ബിജിത്ത് ലാല്‍,സ്‌റാലിന്‍, ഷിജു ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read