ദേശീയ സ്‌കോളര്‍ഷിപ്പിലും മേമുണ്ട ഹയര്‍ സെക്കണ്ടറി മുന്നില്‍ തന്നെ

By news desk | Saturday May 26th, 2018

SHARE NEWS

വടകര: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴിലെ എന്‍.സി.ഇ.ആര്‍.ടിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആര്‍.ടിയും സംയുക്തമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും 33 പേര്‍ അര്‍ഹത നേടി.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാലയമാണ് മേമുണ്ട. കഴിഞ്ഞ വര്‍ഷവും മേമുണ്ടക്കായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം.
കഴിഞ്ഞ വര്‍ഷം 29 വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ ഷിപ്പ് ലഭിച്ചിരുന്നു. ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ ആകെ 344 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ജില്ലയുടെ വിജയത്തിന്റെ പത്ത് ശതമാനവും മേമുണ്ടയുടേതാണ്. മാസം 500 രൂപ വീതം +2 പഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഈ സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് തുക 1250 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്.
വജ്രജൂബിലി ആഘോഷ നിറവിലുള്ള മേമുണ്ടക്ക് എസ്.എസ്.എല്‍.സി,പ്ലസ്ടു,,യു.എസ്.എസ് എന്നീ റിസള്‍ട്ടുകള്‍ക്ക് പുറമെ മറ്റൊരു പൊന്‍ തൂവലായി.

എസ്.എസ്.എല്‍.സിക്ക് 100% വിജയവും, 111 എ പ്ലസും ഉം നേടി ജില്ലയില്‍ ഒന്നാമതായ മേമുണ്ട, യുഎസ് എസ് റിസല്‍ട്ടിലും ജില്ലയിലെ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

15 വിദ്യാര്‍ത്ഥികള്‍ക്കാണ് മേമുണ്ടയില്‍ ഈ വര്‍ഷം യു.എസ്. എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത് . ജൂണ്‍ മാസം മുതല്‍ തുടങ്ങുന്ന ചിട്ടയായ പരിശീലനമാണ് ഇത്തരം മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read