ആക്ഷന്‍ കൌണ്‍സില്‍സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും

By | Tuesday February 6th, 2018

SHARE NEWS

വടകര ; സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ടോളില്ലാതെ ദേശീയപാത നിര്‍മ്മിക്കണമെന്നും, സ്ഥലമേറ്റെടുക്കുന്നതിന് മുന്‍പ് ഇരകള്‍ക്ക് പുനരധിവാസവും, ന്യായമായ നഷ്ടപരിഹാരവും നല്‍കണമെന്നും ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന കമ്മിറ്റി   യോഗം ആവശ്യപ്പെട്ടു. 2013ലെ ആക്ട് അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ ,നോട്ടിഫികേഷന്‍  ഇറക്കിയത് 1956 ലെ ദേശീയപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഇരകളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യോഗം കുറ്റപ്പെടുത്തി.  സ്ഥലവും, കടകളും നഷ്ടപ്പെടുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം 2013 ലെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞ്യാപനമിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുക, പ്രശ്നപരിഹാരത്തിന് സമാവയം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പാലം, ഹാഷിം ചേന്നാമ്പള്ളി, അഡ്വ. പരമേശ്വരന്‍, ടി കെ. സുധീര്‍കുമാര്‍,സി.കെ ശിവദാസൻ,പ്രദീപ്ചോമ്പാല കെ.വി.സത്യൻ,എൻ.പി.ഭാസ്ക്കരൻ,കെ ,പി.വഹാബ്,സി,വി.ബാലഗോപലൻ. പോൾ.ടി.സാമുവൽ ,എന്നിവര്‍ സംസാരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read