നീപ്പയെ പ്രതിരോധിക്കാന്‍ റിബ വൈറിന്‍ എത്തി

By | Wednesday May 23rd, 2018

SHARE NEWS

കോഴിക്കോട്: ഭീതിലാഴ്ത്തിയ നിപ്പ വൈറസിനുള്ള പ്രതിരോധ മരുന്നെത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിന്‍ മരുന്നാണ് കോഴിക്കോട് എത്തിയത്. 2000 ത്തോളം ഗുളികളാണ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

പരിശോധനക്ക് ശേഷം മാത്രമേ ഗുളികള്‍ നല്‍കാന്‍ പാടുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടി വെള്ളിയാഴ്ച ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

രോഗികളെ ശുശ്രുഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കാനും ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read