നിപാ വൈറസ് ബാധ : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക നിയന്ത്രണം രോഗികള്‍ അല്ലാത്തവര്‍ മെഡിക്കല്‍ കോളേജിലേക്ക് വരാതിരിക്കുക പ്ലീസ് …

By news desk | Tuesday May 22nd, 2018

SHARE NEWS

കോഴിക്കോട്: നീപ്പാ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശന നിയന്ത്രണം.

രോഗികളല്ലാത്തവര്‍ കഴിവതും മെഡിക്കല്‍ കോളേജില്‍ വരാതിരിക്കണമെന്നും നിയന്ത്രണാതീതമായ തിരക്ക് കുറക്കുന്നതിനും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അര്‍ഹമായചികിത്സ നല്‍കുവാനും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു.

കോളേജിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുണ്ടെങ്കിലും വേണ്ടത്ര സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

കുട്ടികളെ ഒരു കാരണവശാലും രോഗികളെ സന്ദര്‍ശിക്കാന്‍ കൊണ്ടുവരരുതെന്നും അറിയിച്ചു.

നിപ്പാ വൈറസ് രോഗബാധയെക്കുറിച്ച് അറിയാത്ത കാര്യങ്ങളോ അടിസ്ഥാന രഹിതമായ വാട്‌സാപ് സന്ദേശങ്ങളോ ഷെയര്‍ ചെയ്യരുതെന്നും അരോഗ്യ വകുപ്പും മറ്റ് ഉത്തരവാദിത്തപ്പെട്ട
സ്ഥാപനങ്ങളും പൊതുജനങ്ങള്‍ക്കായി പങ്കുവെക്കുന്ന വിവരങ്ങള്‍ മാത്രമേ ഷെയര്‍ പാടാള്ളൂയെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read