നിപ വൈറസ്: കോഴിക്കോട് രണ്ട് മരണം കൂടി

By news desk | Wednesday May 30th, 2018

SHARE NEWS

കോഴിക്കോട്: നിപ്പാ വൈറ്‌സ് ബാധയെ തുടര്‍ന്ന് ബുധനാഴ്ച കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. നെല്ലിക്കോട് സ്വദേശി ടി പി മധുസൂദനനാണ് (55)മരിച്ചത്.

ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ടാണ് മരണപ്പെട്ട് മധുസൂദന്‍. ഭാര്യ. വി കെ ബീന (കെഡിസി ബാങ്ക് കിണാശേരി) മക്കള്‍: ദ്യുതികര്‍, ധീരജ് . വൈറസ് ബാധായെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ ഇന്ന് വൈകിട്ടോടെയായിരുന്നു മരണപ്പെട്ടത്.


വൈറസ് ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാരശ്ശേരി സ്വദേശി അഖിലും (28) മരണപ്പെട്ടു. നിപ ബാധിതരായ മൂന്ന് പേര്‍ കൂടി ഇനി ചികിത്സയിലുണ്ട്.

രോഗബാധ സംശയിക്കുന്ന ഒന്‍പത് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധിതരുമായി ഇടപഴകിയ 1365 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read