നീപ്പാ ജാഗ്രത: വടകരയിലെ കോടതികളുടെ സിറ്റിംഗ് നിറുത്തണമെന്ന് അഭിഭാഷകര്‍

By news desk | Friday June 1st, 2018

SHARE NEWS

വടകര; നിപ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിറുത്തി വച്ചതിനെ പിന്നാലെ റൂറല്‍ മേഖലയിലെ കോടതികളിലും സിറ്റിംഗ് നിറുത്തി.

പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിലെ കോടതികളുടെ സിറ്റിംഗാണ് അനിശ്ചിതമായി നിര്‍ത്തിവെച്ചത്. കോഴിക്കോട് ജില്ലാ കലക്ടരുടെ റിപ്പോര്‍ട്ട് പ്രകാരം ഹൈക്കോടതിയാണ് സിറ്റിംഗ് ഇനി ഒരറിയിപ്പുവരെ നിര്‍ത്തിയത്.

ഇന്ന് ഇവിടങ്ങളില്‍ സിറ്റിംഗ് നടന്നില്ല. എന്നാല്‍ വടകരയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വടകരയില്‍ ജഡ്ജിമാരുള്ള മൂന്ന് കോടതികളും ഇന്ന് പ്രവര്‍ത്തിച്ചു. അത്യന്തം അപകടകരമായ രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം .
മജിസ്‌ട്രേറ്റ് കോടതി, നാര്‍ക്കോട്ടിക് കോടതി, മോട്ടോര്‍ ആക്‌സിഡന്‍ട് ക്ലയിംസ് ട്രിബ്യൂണല്‍ എന്നിവയാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. മൂന്ന് കോടതികളും വളരെ ജനത്തിരക്കുള്ള കോടതികളാണ്.

നാലു ജില്ലകളിലുള്ള പ്രതികളും ാക്ഷികളും മറ്റുമായി നൂറുകണക്കിനാളുകള്‍ ഈ കോടതിയില്‍ തടിച്ചുകൂടുന്നത് പരിഭ്രാന്തി സൃഷ്ടിക്കാനിടയുണ്ട്.
വടകര,കൊയിലാണ്ടി താലൂക്കുകള്‍ വടകര മോട്ടോര്‍ ആക്‌സിഡന്‍ഠ് ട്രിബ്യൂണലിന്റെ അധികാര പരിധിയിലാണ്. പേരാമ്പ്ര ഉള്‍പ്പടെയുള്ള നിപ ബാധിതസ്ഥലങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടെ ദിനംപ്രതി എത്തുന്നുണ്ട്.

മജിസ്‌ട്രേറ്റ് കോടതികളിലും പ്രതികളുംസാക്ഷികളുമായി ധാരാളം പേര്‍ ദിവസേന വന്നു പോകുന്നുണ്ട്. വടകരയില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ വടകര അഡീഷണല്‍ ജില്ലാജഡ്ജിയെകണ്ട് കാര്യം ധരിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read