നീപ്പാ വൈറസ് : ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് 

By news desk | Friday June 1st, 2018

SHARE NEWS

കോഴിക്കോട്: നീപ്പാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിസങ്ങളിലായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരണമെന്ന് ആരോഗ്യ വകുപ്പ്.             വൈറസ് വ്യാപനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും വൈറസ്് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
മെയ് അഞ്ചിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയും 14 ന് രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെയും മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും സന്ദര്‍ശിച്ചവരും മെയ് 18നും 19 ന് പകല്‍ രണ്ട് വരെയും ബാലുശേരി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചവരും സ്‌റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍ : 04952381000.
വൈറസ് ബാധയേറ്റ് മരിച്ച കൊടിയത്തൂര്‍ നെല്ലിക്കാപറമ്പില്‍ അഖില്‍ (28), കോട്ടൂര്‍ പഞ്ചായത്ത് പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ റസില്‍ (25) എന്നിവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിപ്പാ സെല്ലുമായി നിര്‍ബന്ധമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഫോണ്‍: 04952381000. വിളിക്കുന്നവരുടെ പേര് പുറത്തറിയിക്കുന്നതല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read