പൊതു പരിപാടികള്‍ക്ക് വിലക്ക് വടകരയിലെ ആര്‍ഡിഒ ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

By news desk | Thursday May 24th, 2018

SHARE NEWS

കോഴിക്കോട്: നിപ്പാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനം.

യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യു.വി ജോസ് ആണ് നിര്‍ദ്ദേശം നല്‍കിയത്. മെയ് 31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്.

വടകരയിലെ ആര്‍ഡിഒ ഓഫീസ് ഉദ്ഘാടവും കലക്ടറുടെ ഉത്തരവിന്റെ ഭാഗമായി മാറ്റിവെച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും പൊതു പരിപാടികള്‍ മാറ്റി വെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഇന്ന് ഒരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read