എല്ലാ മരണങ്ങളും നിപ്പായാക്കി പേടിപ്പിക്കല്ലേ… ഭീതി അകറ്റാന്‍ റോജയുടെ ജന്മനാട്ടില്‍ ഗ്രാമപഞ്ചായത്ത് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

By news desk | Saturday June 2nd, 2018

SHARE NEWS

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയുണ്ടായ മരണം നിപ്പ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു. തില്ലങ്കേരി തലച്ചങ്ങാട് സ്വദേശിനി റോജയുടെ രണ്ടാമത്തെ രക്തപരിശോധനഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍ തില്ലങ്കേരി തലച്ചങ്ങാട് സ്വദേശിനിയാണ് റോജ(39) മൂന്ന് ദിവസം മുന്‍പാണ് നിപ്പ രോഗലക്ഷണങ്ങളെ തുടര്‍ന്ന് തില്ലങ്കേരി സ്വദേശി റോജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ്പ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം.

അതേസമയം റോജയുടെ മരണത്തെ നിപ്പ മരണമാക്കിയിരിക്കുകയാണ് ചില ചാനലുകളും സോഷ്യല്‍ മീഡിയയും റിപ്പോര്‍ട്ട് ചെയ്തത്.

ജനങ്ങള്‍ക്കിടയിലെ ആശങ്ക ഇല്ലതാക്കുന്നതും സത്യാവസ്ഥ വിശദീകരിക്കുന്നതിവനും വേണ്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ തലച്ചങ്ങാട് ടൗണില്‍ വീശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. വ്യാജ പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read