റിമാന്‍ഡ് പ്രതിയെ നിപ സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

By news desk | Saturday June 2nd, 2018

SHARE NEWS

വടകര: നിപ സംശയത്തെ തുടര്‍ന്ന് വടകര എന്‍ഡിപിഎസ്
റിമാന്‍ഡ് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

വയനാടു സ്വദേശിയായ പ്രതിക്ക് നിപ ലക്ഷണങ്ങള്‍ സംശയിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

പനിയെ തുടര്‍ന്ന് ഇയാള്‍ രണ്ടാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. അന്ന് നിപ പരിശോധനയില്‍ നെഗറ്റീവായിരുന്നു റിസല്‍ട്ട്.

വീണ്ടും നിപ ലക്ഷണം കണ്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിപ ഭീതിയുടെ സാഹചര്യത്തില്‍ വടകരയിലെ കോടതികളില്‍ സിറ്റിംഗും സാക്ഷി വിസ്താരവും നടക്കുന്നത് അഭിഭാഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സിറ്റിംഗ് നിറുത്തണമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read