നിപയെന്ന് സംശയം ആയഞ്ചേരി സ്വദേശിനിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല ; ഖബറടക്കം കണ്ണപറമ്പ് ഖബറിസ്ഥാനില്‍

By news desk | Sunday May 27th, 2018

SHARE NEWS

കോഴിക്കോട്: വെള്ളിയാഴ്ച മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എം. ഐ.സി.യുവില്‍ വെച്ച് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. വടകര ആയഞ്ചേരി സ്വദേശി തറവട്ടത്ത് മുസീദിന്റെ ഭാര്യ സുബൈറത്ത് (24) ആണ് വെള്ളിയാഴ്ച മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓപറേഷന്‍ ചെയ്തതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ യുവതിയെ രണ്ടാഴ്ച മുമ്പാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണ്ണാടക കുടക് ചുണ്ടിക്കുപ്പ സ്വദേശിയാണ് യുവതി.

മൃതദേഹം വിട്ടു തരാന്‍ സാധിക്കില്ലെന്നും ദഹിപ്പിക്കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഇതിന് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ലെന്നും മൃതദേഹം ഏതെങ്കിലും ഒരു ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

കഴിഞ്ഞ രണ്ടുദിവസമായി ആരോരും സഹായത്തിനില്ലാതെ മോര്‍ച്ചറിയുടെ മുമ്പില്‍ കഴിയുകയാണ് യുവതിയുടെ ഭര്‍ത്താവും ഉമ്മയും. സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ഒരു വര്‍ഷം മുമ്പാണ് കുടക് സ്വദേശിയായ യുവതിയെ മുഫീദ് വിവാഹം കഴിക്കിക്കുന്നത്. പ്രേമ വിവാഹമായിരുന്നു ഇവരുടേത്. പ്രേമ വിവാഹമായത് കൊണ്ട് വീട്ടുകാര്‍ അംഗീകാരിക്കാത്തത് കാരണം വടകരയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. ബന്ധുക്കളുമായി അകന്നു കഴിയുന്നത് കൊണ്ട് ആരേയും സഹായത്തിന് വിളിക്കാന്‍ കഴിയാതെ ഭാര്യയുടെ മൃതദേഹം ഒരു നോക്ക് കാണാന്‍കഴിഞ്ഞ രണ്ടു ദിവസമായി മെഡിക്കല്‍കോളേജ് മോര്‍ച്ചറിക്ക് മുമ്പില്‍കാത്തിരിക്കുകയാണ് ഈ യുവാവ്.

എന്നാല്‍ നിപ്പ ബാധിതര്‍ക്ക് ചികിത്സ നടത്തിയ വാര്‍ഡില്‍ തന്നെയായിരുന്നു ഇവരേയും പ്രവേശിപ്പിച്ചിരുന്നത്. മരണ കാരണം നിപ്പ വൈറസ് കാരണമാണെന്നാണ് സംശയം. ഇതേ തുടര്‍ന്ന് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃതദേഹം ഇന്ന് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കാന്‍ വേണ്ട നടപടി സ്വീകരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...