വടകര പുതിയ ബസ് സ്റ്റാന്റില്‍ ഫുട്പാത്ത് തകര്‍ന്നു; അപകട കെണിക്കൊപ്പം ദുര്‍ഗന്ധവും

By news desk | Wednesday March 7th, 2018

SHARE NEWS

വടകര: നഗര ഹൃദയത്തില്‍ ഫുട്പാത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു. നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചിരക്കുന്നു നടപ്പാതിയില്‍ അപകട കെണി ഒരുക്കി കുഴി രൂപപ്പെട്ടിട്ടും നഗരസഭാ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി.
വടകര പുതിയ ബസ്റ്റാന്റ് പരിസരത്തെ കെട്ടിട സമുച്ചയത്തിന് മുന്നിലെ സഌബാണ് തകര്‍ന്നത്. ഫുട്പാത്തിലൂടെ വലിയ വാഹനം കടന്ന് പോയതിനാലാണ് കാലപഴക്കമുള്ള സ്ലാബ് ഒടിഞ്ഞ് പോയത്.
നൂറോളം വ്യാപാര- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് വ്യാപാരികള്‍ ഒപ്പിട്ട് നിവേദനം നല്‍കിയിട്ടുണ്ട്. അപകടത്തിന് കാത്തിരിക്കാതെ അപകടാവസ്ഥ പരിഹരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read