കീഴാറ്റുര്‍ മോഡല്‍ സമരം കൊയിലാണ്ടിയിലും ബൈപാസ് വേണ്ട ആകാശപാത മതി

By news desk | Tuesday April 17th, 2018

SHARE NEWS

കൊയിലാണ്ടി: നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ കര്‍മസമിതി രംഗത്ത്.

നിര്‍ദ്ദിഷ്ട നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് പോകുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമാണെന്നും ബൈപ്പാസ് നിര്‍മ്മിക്കുമ്പോള്‍ നിരവധി കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി വേണ്ടി വരുമെന്നും ബൈപ്പാസ് വിരുദ്ധ കര്‍മസമിതി ചൂണ്ടിക്കാട്ടുന്നു.

ബൈപ്പാസ് നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി പോസ്റ്റാഫീസിനുമുന്നില്‍ ബൈപ്പാസ് വിരുദ്ധ കര്‍മസമിതി ഉപവാസം നടത്തി.

ദേശീയപാത കര്‍മസമിതി .സംസ്ഥാന കണ്‍വീനെര്‍ ഹാഷിം ചേനമ്പള്ളി ഉദ്ഘാടനം ചെയ്തു.ദേശീയ പാത വികസനത്തിനായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ സമര സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ നാരായണന്‍, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, വി.വി. സുധാകരന്‍, എന്‍.വി. ബാലകൃഷ്ണന്‍, വി. സത്യന്‍ ,പി.വി. വേണുഗോപാലന്‍, തൈക്കണ്ടി രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read