ദേശീയ പാതാ വികസനം: ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം വേണം; മെയ് 14 ന് ലാന്റ് അക്യുസിഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

By news desk | Wednesday May 9th, 2018

SHARE NEWS

വടകര: ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയപാത കര്‍മ്മ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് പോലും നഷ്ടപരിഹാരമായി ഏറ്റെടുക്കുന്ന ഭൂമിക്ക് വില ലഭിക്കില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരിക്കെ വന്‍തുക നഷ്ടപരിഹാരമായി കിട്ടുമെന്ന് ഉദ്യോഗസ്ഥര്‍ നുണ പ്രചാരണം നടത്തുകയാണെന്ന് കര്‍മ്മ സമിതി ആരോപിച്ചു.

ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 14ന് കാലത്ത് 10ന് കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ബഹുജന ധര്‍ണ്ണയും നടത്താന്‍ കര്‍മ്മസമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു.

അഴിയൂര്‍, അയനിക്കാട്, തിക്കൊടി, ചോറോട്, പയ്യോളി, എന്നിവടങ്ങളിലാണ് റവന്യു ഉദ്യോഗസ്ഥര്‍ ദേശീയപാതയോരത്തെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ഇത്തരം സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.

ജനറല്‍ കണ്‍വീനര്‍ എ. ടി. മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ പി എ വഹാബ്, അബു തിക്കോടി, പി. കെ. കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, വി. കെ. മോഹന്‍ദാസ്, പി. സുരേഷ്, പി. കെ. നാണു, ശ്രീധരന്‍ മൂരാട്, രാമചന്ദ്രന്‍ പൂക്കാട്, വി. പി. കുഞ്ഞമ്മദ്,കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read