മനസ് തളരാതിരിക്കാന്‍ … നിര്‍ഭയം കൗണ്‍സലിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

By news desk | Wednesday March 14th, 2018

SHARE NEWS

വടകര: കുട്ടികളിലെ മാനസിക സംഘര്‍ഷം ലഘൂകരിച്ച് ഭയപ്പെടാതെ പഠനത്തിലും ജീവിതത്തിലും മുന്നേറാന്‍ സഹായിക്കുന്ന കൗണ്‍സിലിംഗ് ക്യാമ്പിന് ‘നിര്‍ഭയം’മന്ദത്ത് കാവ് യു.പി.സ്‌കൂളില്‍ തുടക്കമായി.
ക്യാമ്പ് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ സദാനന്ദന്‍ മണിയോത്ത് ഉദ്ഘാടനം ചെയ്തു.  സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാരായണന്‍ മഠത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. പി. വിജയകുമാര്‍, മണലില്‍ മോഹനന്‍ , ഡോ: വി.പി ഗിരിഷ് ബാബു,ടി .ഉവൈസ്,കെ.പി അരുണിമ, ടി അനഘ, കെ. ഒ ഷൈമ,കെ,ഗോപാലന്‍ മാസ്റ്റര്‍, സി ഷൈലജ,കെ.വി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read