പ്രളയത്തിൽ വീട് തകർന്ന കുടുബത്തിന് താമസ സൗകര്യം ഒരുക്കി വടകര എന്‍.ആര്‍.ഐ. ഫോറം ദുബൈ

By | Sunday September 16th, 2018

SHARE NEWS

വടകര: കബനി നദി കരകവിഞ്ഞൊഴുകുകയും ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുകയും ചെയ്തതിനെ തുടർന്ന് വീട് തകർന്നു വീഴുകയും ചെയ്ത വയനാട്ടിലെ മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരയിലെ ദിനേശനും കുടുംബത്തിനുമാണ് അടിയന്തര ആവശ്യമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഉടൻ താമസ സൗകര്യം ഒരുക്കാൻ തീരുമാനീക്കുകയും, ഒറ്റ പകൽ കൊണ്ട് നിർമ്മാണം തീർത്തു ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു .

നിർമ്മാണ പ്രവർത്തനത്തിൽ എന്‍.ആര്‍.ഐ.ഫോറം പ്രവർത്തകർക്കൊപ്പം വടകര മേഴ്സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ എൺപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി.

സംഘടനയുടെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു. കോളേജ് പ്രിൻസിപ്പാൾ നിരഞ്ജൻ മാസ്റ്റർ എന്‍.ആര്‍.ഐ.ഫോറം ജനറൽ സെക്രട്ടറി പീതാംബരൻ എന്നിവർ നേതൃത്യം നൽകി.

പ്രദേശത്തെ വാർഡ് കൗൺസിൽ ശ്രീ ജയരാജ്, പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകൻ ഖാദർ , വടകര എൻ ആർ ഐ മുൻ പ്രസിഡണ്ട്മാരായ ചന്ദ്രൻ ആയഞ്ചേരി ,ഇ.കെ പ്രദീപ് കുമാർ, മുൻ ട്രഷറർ കെ പി ചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...