30 വർഷം മുമ്പുള്ള ഒരു നോമ്പുകാലത്ത്​…പ്രവാസ അനുഭവങ്ങള്‍ പങ്ക് വെച്ച് വടകരക്കാരന്‍ ഗോപി

By | Thursday June 7th, 2018

SHARE NEWS

ബഹറൈന്‍: മുപ്പത് വർഷം വർഷം മുമ്പുള്ള ഒരു നോമ്പുകാലത്ത്​…പ്രവാസ അനുഭവങ്ങള്‍ പങ്ക് വെച്ച് വടകരക്കാരന്‍ വേണുഗോപാല്‍ എന്ന ഗോപി .

മുപ്പത് വർഷം മുമ്പ്​ ഞാൻ ബഹ്​റൈനിലേക്ക്​ വന്നത്​ ഒരു നോമ്പ്​ കാലത്തായിരുന്നു. ഒരു മാർച്ച്​ ഏഴ്​.  സുഹൃത്തുക്കൾ എന്നെ റൂമിലേക്ക്​ കൂട്ടിക്കൊണ്ടുവന്നു. നാലഞ്ച്​ ദിവസത്തിനുള്ളിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി കിട്ടി. ​

ജോലിക്ക്​ പോകുന്നതി​െൻറ തലേദിവസം എനിക്ക്​ സുഹൃത്ത്​ പുറത്തു കൊണ്ടു ​േപായി ഷൂസും പാൻറും ഷർട്ടും അത്യാവശ്യ സാധനങ്ങളും എല്ലാം വാങ്ങി തന്നു. എന്നതിനുശേഷം ​ജോലി സൈറ്റിലേക്ക്​ കൊണ്ടുപോകുന്ന വാഹനം നിർത്തുന്ന സ്ഥലവും അവിടെ നിന്ന്​ താമസ സ്ഥലത്തേക്കുള്ള വഴികളും എല്ലാം വിശദമായി കൊണ്ടുനടന്നു കാണിച്ചു.

രാവിലെ എ​നിക്ക്​ സുഹൃത്ത്​ പ്രാതൽ പൊതിഞ്ഞ്​ കെട്ടിത്തന്നു. ഇതാരും കാണാതെ എവിടെയെങ്കിലും പോയിരുന്ന്​ കഴിക്കണമെന്നും നോമ്പുകാലത്ത്​ കൂടെയുള്ളവർക്ക്​ നോമ്പായിരിക്കും എന്നും പറഞ്ഞു. നോമ്പിനെ കുറിച്ച്​ ചില ധാരണകൾ എനിക്ക്​ ഉണ്ടായിരുന്നു. വടകരയിൽ നിന്ന്​ ഒമ്പത്​ കിലോമീറ്റർ അകലെയുള്ള ചെമ്മരത്തൂര്‍
ആയിരുന്നു എ​െൻറ സ്ഥലം.

അവിടെ നോമ്പുകാരായ സുഹൃത്തുക്കളുണ്ട്​. എന്നാൽ കൂടുതലൊന്നും അറിയുകയുമില്ല. അങ്ങനെ ജോലി സ്ഥലത്തെത്തി. പരിചയമില്ലാത്ത ജോലി. സിമൻറും മണലും കുഴക്കാൻ സഹായിക്കലും അവ പ്രധാന ജോലിക്കാരന്​ കൈമാറുകയുമാണ്​ എ​െൻറ ചുമതല. വിയർത്തൊഴുകി തുടങ്ങി.

ഒപ്പം ദാഹവും വിശപ്പും കടുത്തു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ മറ്റുള്ളവർ പണിയെടുക്കുകയാണ്​. ഇടക്ക്​ ഇടവേളയായപ്പോൾ ഞാൻ പേടിയോടെ ആരുംകാണാതെ ഭക്ഷണ ​െപാതിയുമായി ടോയിലറ്റിനടുത്തേക്ക്​ ഒാടി. ആരും വരരുതെയെന്ന്​ പ്രാർഥിച്ച്​ ആ ഭക്ഷണം വലിച്ചുവാരി കഴിച്ചു. സംതൃപ്​തിയോടെ കൈകൾ കഴുകി മടങ്ങി.

ഉച്ചയോടെ താമസസ്ഥലത്ത്​ എത്തി. ഞാനെ​െൻറ അനുഭവം സുഹൃത്തിനോട്​ പറഞ്ഞപ്പോൾ അവൻ ചിരിച്ചു. നോമ്പുകാർ നീ ഭക്ഷണം കഴിക്ക​ുന്നത്​ കണ്ടാൽ, അവർക്ക്​ പ്രശ്​​നമൊന്നും ഇല്ല. എങ്കിലും അവർക്ക്​ ബുദ്ധിമുട്ടാകരുത്​ എന്ന്​ കരുതിയാണ്​ ഞാൻ മറ്റാരും കാണാതെ കഴിക്കാൻ പറഞ്ഞതെന്നും അവൻ പറഞ്ഞു.

പിന്നീട്​ ഞാൻ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ​ജോലിക്ക്​ കയറി. അവിടെ നോമ്പിന്​ മു​െമ്പ വീട്ടിൽ പെയിൻറിങ്​ ജോലിയും ഫർണീച്ചർ മാറലും എല്ലാം നടക്കും.

ഒരു ഉത്​സവം പോലെയാണ്​ നോമ്പിനെ വരവേൽക്കാൻ ഒരുങ്ങുന്നത്​. ആദ്യനോമ്പ്​ ദിവസം പകൽ എന്നെ കണ്ട്​ ബോസ്​ ചോദിച്ചത്​ ഗോപീ ഞങ്ങൾക്ക്​ നോമ്പാണ്​. പക്ഷെ ഗോപി ഭക്ഷണം കഴിക്കാൻ മറക്കരുത്​’ എന്നായിരുന്നു.

മറ്റൊരു മതവിശ്വാസിയെ മാനിക്കുന്ന ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക്​ ആദരവ്​ ഇരട്ടിക്കുകയായിരുന്നു. അതുപോലുള്ള നിരവധി അനുഭവങ്ങളുണ്ട്​ ഇൗ മണ്ണിലെനിക്ക്​. വാഹനം ഒാടിച്ചുകൊണ്ടിരിക്കു​േമ്പാൾ നോമ്പ്​ തുറക്കാനുള്ള സമയമാകു​േമ്പാൾ റോഡുകളിൽ നിന്ന്​ സന്നദ്ധ പ്രവർത്തകർ ഇഫ്​താർ പാക്കറ്റുകൾ വണ്ടിനിർത്തിച്ച്​ തരും.

അതുപോലെ സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ. അതുപോലെ കണ്ണൂരുകാരനായ ഫാറൂഖിനെ കുറിച്ചുകൂടി ഇവിടെ പറയാതെ ഇൗ കുറിപ്പ്​ അവസാനിപ്പിക്കാനാകില്ല. ഫാറൂഖ്​ ഞാൻ ​േജാലി ചെയ്യുന്ന വീട്ടിലെ തന്നെ മറ്റൊര​ു ഡ്രൈവറാണ്​. ഞങ്ങൾ പത്തിരുപത്​ വർഷമായി വലിയ അടുപ്പമാണ്​.

പലപ്പോഴും അദ്ദേഹം നോമ്പ്​ തുറക്കുന്നത്​ എന്നെയും കൂടി മുറിയിൽ കൂട്ടിയിട്ടാണ്​. എല്ലാ വെള്ളിയാഴ്​ചകളിലും ഞങ്ങൾ ഒരുമിച്ച്​ മുറിയിലുണ്ടാകും. രണ്ട്​ കുടുംബക്കാരും ഇപ്പോൾ സ​ുഹൃത്തു​ക്കളാണ്​. നാട്ടിൽ പോകു​േമ്പാൾ അങ്ങോട്ടും ഇങ്ങോട്ടും സന്ദർശനം നടത്തും. വലിയ സത്യസന്​ധനും നിഷ്​കളങ്കനുമാണ്​ അദ്ദേഹം. ആ സൗഹൃദം എനിക്ക്​ നൽകിയ തണൽ വലുതായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read