മണിയൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

By news desk | Thursday May 24th, 2018

SHARE NEWS

വടകര : മണിയൂര്‍ കുറുന്തോടി ഹാരിസ് (38) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

>

പിന്നീട് വിവിധ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുഴഞ്ഞുവീഴുകയും ഉടനെ മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി റിഫയിലെ ഒരു പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read