കൊയിലാണ്ടി സ്വദേശി മാഷിദ് ഖത്തറില്‍ നിര്യാതനായി

By news desk | Tuesday April 3rd, 2018

SHARE NEWS

കോഴിക്കോട് : ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്തറില്‍ നിര്യതനായി. ഖത്തര്‍ ശഹാനിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന കായിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി പുതിയകത്തു വളപ്പില്‍ പുറത്തോട്ടത്തില്‍ മാഷിദ് (29) ആണ് മരിച്ചത്.

രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉണരാതിരുന്നതിനാല്‍ എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോഴായിരുന്നു മരണ വിവരം അറിയുന്നത്. മൊയതു -സഫിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹാജറ. അഞ്ചു മാസം പ്രായമായ കുട്ടിയുണ്ട്. ഇന്‍കാസ് കൊയിലാണ്ടി- ഖത്തര്‍ മണ്ഡലം കമ്മിറ്റിയുടെയും കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read