ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകീകൃത ക്ഷേമ പപദ്ധതി ഏര്‍പ്പെടുത്തണം : ജനകീയ മുന്നണി

By news desk | Wednesday May 23rd, 2018

SHARE NEWS

വടകര: നീപ്പാ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവഹാനിയുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏകീകൃത ക്ഷേമ പപദ്ധതി ഏര്‍പ്പെടുത്തണമെന്ന് വടകരയിലെ ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ ജീവനക്കാര്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ രോഗീപരിചരണത്തിനായി മുന്നിട്ടിറങ്ങുന്നത്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്നു മരിച്ച നഴ്‌സ് ലിനി താല്‍ക്കാലിക ജോലിക്കാരിയായിരുന്നു.

സര്‍ക്കാര്‍ സര്‍വ്വീസിലെ താല്‍ക്കാലിക ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരക്കെ തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്തു വരുന്നത്. ഇത്തരക്കാര്‍ക്ക് തൊഴില്‍ സുരക്ഷയും ക്ഷേമ പദ്ധതികളും നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും രോഗ നിര്‍ണ്ണയത്തിന് അന്തര്‍ ദേശീയ നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read