വടകര മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ ശ്രീധരന്‍ നിര്യാതനായി

By | Monday August 14th, 2017

SHARE NEWS

വടകര: വടകര മുന്‍ കൗണ്‍സിലറും കൈത്തറി തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറിയുമായ കാനത്തായി ശ്രീധരന്‍(69) നിര്യാതനായി.

സിപിഎം നടക്കുതാഴ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ദേശാഭിമാനി ഏജന്റ് കൂടിയായ ശ്രീധരന്‍ രാവിലെ പത്രവിതരണത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിഐടിയു ജില്ലാ കമ്മിറ്റി അംഗമാണ്.

ഭാര്യ: ലീല. മക്കള്‍: സുരേഷ്, സുജിത്ത്, സുനിത. മരുമക്കള്‍: സുനില്‍ മണിയൂര്‍, രാഗി ലക്ഷ്മി, അശ്വതി. സഹോദരങ്ങള്‍: രാമന്‍, മാതു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് പുത്തൂര്‍ ട്രെയിനിങ് സ്‌കൂളിന് സമീപത്തെ വീട്ടുവളപ്പില്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read