അന്തരിച്ച ഹമീദലി ഷംനാട് നാദാപുരത്തെ ഇടതുകോട്ട തകര്‍ത്ത ഏക ലീഗ് പോരാളി

By | Saturday January 7th, 2017

SHARE NEWS

നാദാപുരം:അന്തരിച്ച മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യ സഭാ അംഗവുമായ ഹമീദലി ഷംനാട് (88) ഇടതു കോട്ടയായ നാദാപുരം നിയമാസഭ മണ്ഡലത്തില്‍ വിജയിച്ച ഏക ലീഗ് സ്ഥാനാര്‍ഥിയായിരുന്ന. ഇദ്ദേഹം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നാദാപുരത്ത് വന്ന്‍ പ്രചാരണം നടത്തിയത് ഏറെ വികാര വായ്പോടെയാണ് പഴയ തലമുറയിലെ നേതാക്കള്‍ ഓര്‍ക്കുന്നത്.വിദ്യസമ്പന്നനായ ഇദ്ദേഹം നല്ല ഇംഗ്ലീഷിലാണ്  പ്രസംഗിച്ചിരുന്നത്.നാദാപുരം എല്‍പി സ്കൂള്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തിയത് ഇദ്ദേഹം എം എല്‍ എ ആയ സമയത്താണ്.

സയിദ് ബാഫഖി തങ്ങളും ,പാണക്കാട് പൂക്കോയ തങ്ങളും ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്‌ലിംലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിനൊപ്പം നിന്ന അദ്ധേഹം പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി.പിഎസ്സി അംഗം ,ഗ്രാമീണ വികസന ബോര്‍ഡ് ചെയര്‍മാന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read