വടകര ദര്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവുമായ സുബൈര്‍ ഹാജി നിര്യാതനായി

By | Thursday December 7th, 2017

SHARE NEWS

വടകര: വടകര ജുമുഅത്ത് പള്ളി ദര്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവുമായ മണ്ണയോടന്‍ സുബൈര്‍ ഹാജി(68) നിര്യാതനായി.

കാല്‍ നൂറ്റാണ്ടിലേറെയാണ് ദര്‍സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പദം അദ്ദേഹം അലങ്കരിച്ചത്. മുസ്്‌ലീം ലീഗ് ശാഖാ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.

മവാഹിബുല്‍ അസ്‌നാത്ത്(അനാഥ മയ്യത്ത് പരിപാലനം) ഖജാന്‍ജിയായും സേവനം ചെയ്തു വരികയായിരുന്നു. ഭാര്യമാര്‍; സഫിയ സൈനബ. മക്കള്‍: ശരിഫ്. സക്കീന. ഷമിര്‍ .( മുന്‍ ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് ) ഷഫീക്ക്, ഷമീറ, സജ്‌ന, ഷൈനത്ത്. മരുമക്കള്‍: ബഷീര്‍ വൈക്കിലേരി, റഹീസ് കെ.പി.അഷ്‌ക്കര്‍, പി.പി.നൗഷാദ് (ചൊക്ലി ).റജ്‌ന (അഴിയൂര്‍), ഷാനിദ തലശ്ശേരി ജസീറ വടകര. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് വലിയ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read