നാദസ്വര കലാകാരൻ വി.ടി കൃഷ്ണൻ അന്തരിച്ചു; സംസ്ക്കാരം തിങ്കളാഴ്ച്ച പകൽ 11ന്

By | Sunday July 29th, 2018

SHARE NEWS

വടകര: നാദസ്വര കലാകാരൻ വി.ടി കൃഷ്ണൻ അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച്ച കാലത്ത് 11 മണി വീട്ട് വളപ്പിൽ .വടക്കെ തട്ടാറത്ത് കേളപ്പൻ, മലയന്റ കണ്ടി മാണിയമ്മ ദമ്പതിമാരുടെ പുത്രനായി 1108 മിഥുനം 15 ന് ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളുരുത്തി പപ്പനാശാന്റെ കീഴിൽ വർഷങ്ങളോളം നാഗസ്വരം ഗുരുകുല സമ്പ്രദായത്തിൽ അഭ്യസിച്ചു.
ക്ലേശകരമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതുമ്പോഴും സംഗീത പഠനം മുറിയാതെ മുന്നോട്ടു കൊണ്ടുപോയി.
നാഗസ്വരത്തിനൊപ്പം വായ്പാട്ടും ശാസ്ത്രീയമായി അഭ്യസിച്ചു.

ഇരുപത്തിരണ്ടാം വയസ്സു മുതൽ കേരളത്തിന് അകത്തും പുറത്തും സംഗീത കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.
മലബാർ മേഖലയിൽ നാഗസ്വരത്തിൽ കച്ചേരി അവതരിപ്പിക്കുന്ന ആദ്യ കലാകാരൻ ശ്രീ വി.ടി കൃഷ്ണനാണ്. തിരുനെല്ലി ക്ഷേത്രത്തിലെ ആദ്യകാല ആസ്ഥാന നാഗസ്വരം വാദകനായിരുന്നു… തുടർന്ന് മാഹി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലും നാഗസ്വരം വാദകനായി തന്റെ സംഗീത സപര്യ തുടർന്നു. മൈസൂർ രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതത്തിനായി ജീവിതം സമർപ്പിക്കുകയും നിസ്തുലമായ സംഭാവനകൾ നൽകി ഈ മേഖലയെ പരിപോഷിപ്പിക്കുകയും ചെയ്ത ഇദ്ദേഹം നിരവധി സംഗീത സ്നേഹികളുടെയും കൂട്ടായ്മകളുടെയും സ്നേഹാദരം ഏറ്റുവാങ്ങി വിശ്രമജീവിത നയിച്ചു വരികയായിരുന്നു.

സുഷിര വാദ്യ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി വടകര മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ വർഷം പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചിരുന്നു.

ഭാര്യ :.രാധ കൃഷ്ണൻ.
(ഗായിക)
പ്രമുഖ സംഗീതജ്ഞൻ ബാൽരാജ് ചാലക്കരയുടെ സഹോദരിയാണ്.

മക്കൾ:
ശിവജി കൃഷ്ണൻ, നരേന്ദ്രനാഥ്‌ പല്ലവി, പ്രതാപ് മൊണാലിസ, സംഗീത രമേശ്.

എല്ലാവരും കലാ മേഖലയിൽ പ്രവർത്തിക്കുന്നു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read