ഏങ്ങുമെത്താതെ കോട്ടപ്പറമ്പ് നവീകരണ പദ്ധതി പഴയ ബസ് സ്റ്റാന്‍് പരിസരം അപകടാവസ്ഥയില്‍

By news desk | Tuesday March 13th, 2018

SHARE NEWS

വടകര: പഴയ സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ മൊത്തം പൊളിച്ച് നവീകരിക്കുന്ന കോട്ടപ്പറമ്പ് നവീകരണ പദ്ധതി എങ്ങുമെത്തിയില്ല. വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങള്‍ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. അറ്റകുറ്റപണികള്‍ നടന്നിട്ട് വര്‍ഷങ്ങളായി. നഗരസഭയുടെ സീറോ വെയ്‌സ്റ്റ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കെട്ടിടങ്ങളില്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയെങ്കിലും ഏത് സാഹചര്യത്തിലും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം ഇവിടെയുള്ള പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നുവീണത് യാത്രക്കാരെയും കച്ചവടക്കാരെയും ഓരേ പോലെ ഭീതിലാഴ്ത്തുന്നു. കോണ്‍ക്രീറ്റ് പാളികള്‍ ഔട്ട്‌പോസ്റ്റിനുള്ളില്‍ അടര്‍ന്നുവീഴുകയായിരുന്നു. പോലീസുകാരന്‍ ഉള്ളില്‍ ഇരിക്കുമ്പോഴാണ് സീലിങ് തകര്‍ന്നതെങ്കിലും ദേഹത്ത് വീഴാത്തതിനാല്‍ അപകടം ഒഴിവായി.

കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ ഭാഗത്ത് തുരുമ്പിച്ച കമ്പികള്‍ പുറത്താണ്. മറ്റുള്ള ഭാഗങ്ങളും ഏതുസമയവും അടര്‍ന്നുവീഴാവുന്ന നിലയിലാണ്. സംഭവത്തിനു ശേഷം പോലീസുകാര്‍ക്കും,ഹോം ഗാര്‍ഡുകള്‍ക്കും ഉള്ളില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണിവിടെ.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read