ചരിത്രത്തെ ചുവപ്പിച്ച പോരാട്ടത്തിന് എഴുപത് വയസ് ;ഒഞ്ചിയത്ത് നാളെ രക്തസാക്ഷി കുടുംബ സംഗമം.. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും

By news desk | Friday April 27th, 2018

SHARE NEWS

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ ഏഴുപതിറ്റാണ്ടിന്റെ സമര സ്മരണയില്‍ നാടെങ്ങും വിവിധ പരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി നാളെ ഒഞ്ചിയത്ത് എത്തും.

നാളെ വൈകീട്ട് നാലിന് നാദാപുരം റോഡില്‍ നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

രക്തസാക്ഷി കുടുംബസംഗമത്തില്‍ ഒഞ്ചിയം വെടിവെപ്പ് കേസില്‍ പ്രതികളായ 64 പേരുടെ കുടുംബാംഗങ്ങളേയും രക്തസാക്ഷി കുടുംബാഗംങ്ങളേയും ആദരിക്കും.

ഒഞ്ചിയം ടിസി ബ്രാഞ്ചില്‍ പുതുതായി നിര്‍മ്മിച്ച സിഎച്ച് അശോകന്‍, ടിസി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം കോടിയേരി ബാലകൃഷ്ണ്‍ നാടിന സമര്‍പ്പിക്കും.

മന്ദിരത്തില്‍ ദേശാഭിമാനി ലേഖകനും ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറി ഹാളിന്റെ ഉദ്ഘാടനവും നടക്കും.

ഇന്ന് വൈകീട്ട് നാലിന് നാദാപുരം റോഡില്‍ നടക്കുന്ന തൊഴിലാളി സംഗമം സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി കെ പി സുമതി സംസാരിക്കും.

രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ പ്രദേശികമായി സംഘടിപ്പിച്ച് വരുന്ന അനുബന്ധ പരിപാടികളില്‍ വന്‍ ജനപങ്കാളിത്താല്‍ ശ്രദ്ധേയമാവുകയാണ്. സമരപോരാളികളുടെ സ്മരണകള്‍ക്ക് ആവേശം പകര്‍ന്ന പരിപാടികളില്‍ രക്തസാക്ഷി ഗ്രാമമെന്നാകെ അണിചേരുകയാണ്.

സമരോത്സുകവും സര്‍ഗാത്മകവുമായ വേദികളിലേക്ക് അബാലവൃദ്ധം ജനസമൂഹം ഒഴുകിഎത്തുകയാണ്.

ഒഞ്ചിയം രക്തസാക്ഷിത്വ വാര്‍ഷിക ദിനമായ മുപ്പതിന് സിപിഐ എം സിപിഐ നേതൃത്വത്തില്‍ ഒഞ്ചിയത്ത് നടക്കുന്ന പൊതുസമ്മേളനം വൈകിട്ട് ആറിന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ സംസാരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read