ചരിത്രത്തെ ചുവപ്പിച്ച പോരാട്ടത്തിന് ഏഴ് പതിറ്റാണ്ട്…… പ്രകാശ് കാരാട്ട് ഇന്ന് ഒഞ്ചിയത്ത് ….

By news desk | Monday April 30th, 2018

SHARE NEWS

വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന് ഇന്ന് ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാകും. നാടിനെ ചുവപ്പിച്ച ധീര വിപ്ലവകാരികളുടെ സമരപുളകിതമായ ഓര്‍മകള്‍ ജ്വലിക്കുന്ന ഒഞ്ചിയത്ത് സിപിഐ (എം)-സിപിഐ നേതൃത്വത്തില്‍ എഴുപതാം വാര്‍ഷികം സമുചിതം ആചരിക്കും. വൈകിട്ട് ഒഞ്ചിയത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

രക്തസാക്ഷിത്വ വാര്‍ഷികാഘോഷ ഭാഗമായി സിപിഐ (എം) നേതൃത്വത്തില്‍ ലോക്കലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അനുബന്ധ പരിപാടികള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയായി.
ഇന്ന് രാവിലെ എട്ടിന് ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ നിന്നും രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കര കടപ്പുറത്ത് അനുസ്മരണ യോഗത്തില്‍ പ്രവര്‍ത്തകര്‍ രക്തസാക്ഷി പ്രതിജ്ഞയെടുത്തു.

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മറ്റി അംഗം പി സതീദേവി, ടി പി ബിനീഷ് , സി ഭാസ്‌ക്കരന്‍, സിപിഐ നേതാക്കക്കള്‍ , എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് ബഹുജന പ്രകടനം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് സംസാരിക്കും.  രക്തസാക്ഷി കലാവേദിയുടെ കലാപരിപാടികളും അരങ്ങേറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read