ഒഞ്ചിയം രക്തസാക്ഷി ദിനം; പുറങ്കര കടപ്പുറത്ത് രക്തസാക്ഷി പ്രതിജ്ഞയെടുത്തു.

By news desk | Monday April 30th, 2018

SHARE NEWS

വടകര: കടത്തനാടിനെ ചുവപ്പിച്ച ധീര വിപ്ലവകാരികളുടെ സമരപുളകിതമായ ഓര്‍മകള്‍ ജ്വലിക്കുന്ന ഒഞ്ചിയത്ത് സിപിഐ (എം)-സിപിഐ നേതൃത്വത്തില്‍ എഴുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് സമാപനം.

ഇന്ന് രാവിലെ എട്ടിന് ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ നിന്നും രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കാള്ളുന്ന പുറങ്കര കടപ്പുറത്ത് നടന്ന അനുസ്മരണ യോഗത്തില്‍ പ്രവര്‍ത്തകര്‍ രക്തസാക്ഷി പ്രതിജ്ഞയെടുത്തു.

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍,  പി സതീദേവി, ടി പി ബിനീഷ് , സി ഭാസ്‌ക്കരന്‍, ഇ കെ വിജയന്‍ എംഎല്‍എ
എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് സംസാരിക്കും.

ജീവ രക്തം കൊണ്ട് ചെങ്കൊടി
നാട്ടിയ ഒഞ്ചിയത്തെ ധീര സഖാക്കള്‍.

*അളവക്കന്‍ കൃഷ്ണന്‍
*കെ.എം.ശങ്കരന്‍
*വി.പി.ഗോപാലന്‍
*വി.കെ.രാഘൂട്ടി
*സി.കെ.ചാത്തു
*മേനോന്‍ കണാരന്‍
*പുറവില്‍ കണാരന്‍
*പാറോള്ളതില്‍ കണാരന്‍
*കൊല്ലാച്ചേരി കുമാരന്‍
*മണ്ടോടി കണ്ണന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read