ഇനി കുറ്റിയാടിയില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കും

By | Friday August 21st, 2015

SHARE NEWS

sulaimani
കുറ്റിയാടി : കോഴിക്കോടിന് പിന്നാലെ ഇനി വിശപ്പില്ലാത്ത കുറ്റിയാടിക്ക് ഓപ്പറേഷന സുലൈമാനി തുടക്കം കുറിച്ചു. ആത്മാഭിമാനത്തെ പണയപ്പെടുത്താതെ വിശപ്പറിയാതെ ഇനി കുറ്റിയാടിയില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സംവിധാനമാണ് ഓപ്പറേഷന്‍ സുലൈമാനിയിലൂടെ കെഎച്ച്ആര്‍എ കുറ്റിയാടി യൂണിറ്റ് നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം കുറ്റിയാടിയില്‍ കലക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസ അധ്യക്ഷയായി. ടി വി മുഹമ്മദ് സുഹൈല്‍ പദ്ധതി വിശദീകരിച്ചു. എ സി അബ്ദുള്‍ മജീദ് കലക്ടര്‍ക്ക് ഉപഹാരം നല്‍കി. ടി കെ മോഹന്‍ദാസ്, കെ പി അബ്ദുള്‍മജീദ്, ഒ വി ലത്തീഫ്, വി പി മൊയ്തു, കെ അര്‍ജുന്‍, സുഗുണന്‍, തഹസില്‍ദാര്‍ കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ പൂളത്തറ സ്വാഗതവും വി ആശിഖ് നന്ദിയും പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read