സഹപാഠിയുടെ ചികിത്സക്കായി കൂട്ടുകാരുടെ കൈത്താങ്ങ്

By news desk | Friday February 9th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സക്കായി കൂട്ടുകാര്‍ സ്വരൂപിച്ച നിധി കൈമാറി. അര്‍ബുദ രോഗം ബാധിച്ച സ്‌കൂളിലെ വിഎച്ച്എസ്ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രൂപേഷിനുവേണ്ടിയാണ് കൂട്ടുകാര്‍ ഒത്തുചേര്‍ന്നത്. ഇവര്‍ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചികിത്സാസഹായകമ്മിറ്റിക്ക് കൈമാറി.
കൂലിപ്പണിക്കാരയ മനോജിന്റെയും പ്രേമിയുടെയും മകനാണ് രൂപേഷ്. കുട്ടിയുടെ ചികിത്സക്കായി കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. പി.ടി.എ പ്രസിഡന്റ് ഒ മഹേഷ് ചികിത്സാസഹായകമ്മിറ്റി ഭാരവാഹികള്‍ക്ക് ഫണ്ട് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജസീല, രാജേഷ് ഇ.പി, പ്രിന്‍സിപ്പല്‍മാരായ പ്രചിഷ, ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍, ടി.കെ രാമകൃഷ്ണന്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read