ഓര്‍ക്കാട്ടേരി ഇരുട്ടില്‍ തപ്പുന്നു ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് മൗനം

By news desk | Saturday May 26th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി ടൗണിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ട്രീറ്റ് ലൈറ്റുകള്‍ പുനസ്ഥാപ്പിക്കാതെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിസംഗത പുലര്‍ത്തുന്നു. രാത്രി സമയങ്ങളില്‍ ഓര്‍ക്കാട്ടേരി ടൗണിലെ കടകള്‍ അടച്ചു കഴിഞ്ഞാല്‍ ടൗണ്‍ പൂര്‍ണ്ണമായും ഇരുട്ടിലാരുന്ന അവസ്ഥയുള്ളത്.

ഇതു മൂലം രാത്രി 10 മണി കഴിഞ്ഞാല്‍ ഓര്‍ക്കാട്ടേരി ടൗണും പരിസരവും നിരവധി ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രീകരണ സ്ഥലമായി മാറിയിരിക്കുകയാണ്.നേരത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും, ഓഫീസുകളും ഇരുളിന്റെ മറവില്‍ തകര്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലേക്ക് പ്രശ്‌നങ്ങള്‍ വളര്‍ന്നിട്ടും പഞ്ചായത്ത് അധികൃതരുടെ അനങ്ങാപ്പാറ നയം ക്രിമിലുകള്‍ക്ക് ഓശാനപാടുന്നതാണെന്നും റവല്യൂഷണറി യൂത്ത് മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കൂടാതെ ഓര്‍ക്കാട്ടേരി ടൗണില്‍ സ്ഥാപിക്കേണ്ട ഹൈമാസ് ലൈറ്റ് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലാതെ രാത്രിയാത്ര പോലുമില്ലാത്ത ജീപ്പ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചത് വഴി ടൗണിനെ പൂര്‍ണ്ണമായും ഇരുട്ടിലാക്കി ക്രിമിനലുകള്‍ക്ക് വിളയാടാന്‍ സൗകര്യമൊരുക്കുക എന്ന ഗൂഢ ഉദ്ദേശ്യം ഭരണ സമിതിക്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും, അടിയന്തിരമായി ഓര്‍ക്കാട്ടേരി ടൗണില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പുനസ്ഥാപിക്കണമെന്നും പുതിയ ഹൈമാസ് ലൈറ്റ് ടൗണില്‍ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും റവല്യൂഷണറി യൂത്ത് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതായും നേതൃത്വം വ്യക്തമാക്കി.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്