ഓര്‍ക്കാട്ടേരിയില്‍ ഇനി ഉത്സവ നാളുകള്‍… ഓര്‍ക്കാട്ടേരി ചന്തക്ക് തുടക്കമായി

By news desk | Friday January 26th, 2018

SHARE NEWS

വടകര: ഒരു നാടിന്റെ ഉത്സവത്തിന് തുടക്കമായി… ഇനിയുള്ള ഒരാഴ്ചക്കാലം ഓര്‍ക്കാട്ടേരി ഗ്രാമത്തിന് ഉത്സവ പ്രതീതി…വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍ക്കാട്ടേരി ചന്ത ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവത്തിന് അനുബന്ധമായിട്ടാണ് ചന്ത തുടങ്ങുക. സംഘര്‍ഷങ്ങളുടെ നാട്ടില്‍ മതമൈത്രിയുടെ കഥകളും ഏറെ പറായാനുണ്ട്. ക്ഷേത്രത്തിലെ ഭഗവതിക്കുള്ള പട്ട് പ്രദേശത്തെ പ്രമുഖ മുസ്ലീം തറവാട്ടില്‍ നിന്നാണ് കൊണ്ട് വരിക.. ക്ഷേത്രോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും.. ഇവിടുത്തെ കന്നുകാലി ചന്ത ഏറെ പ്രസിദ്ധമാണ്. സംസ്ഥാന വിവിധ ഭാഗങ്ങളില്‍ നിന്നായി ഉരുക്കള്‍ ഇവിടെയെത്തും. ചന്തയില്‍ വിവിധ വിനോദപാധികള്‍ക്ക് പുറമെ കാര്‍ഷിക- വ്യാപാര സ്റ്റാളുകളും ഉണ്ടാകും. ചന്തയില്‍ കിട്ടുന്ന സാധാനങ്ങള്‍ ചന്ത ഇല്ലാത്തപ്പോഴും ലഭിക്കുന്നതിനാല്‍ ചന്തയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഹലുവ, ഈത്തപ്പഴം, പൊരി, കല്‍ചട്ടി, പുല്ലുപായ, വള, മാല എന്നിങ്ങനെ പല വസ്തുക്കളും വില്‍പനയ്ക്ക് വരും. കൈനോട്ടക്കാര്‍, സര്‍ക്കസ്, തൊട്ടില്‍, ഊഞ്ഞാലുകള്‍, മരണക്കിണര്‍, മൃഗശാല, മാജിക് തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആനന്ദം പകരുന്നവയാണ്. ഫെബ്രുവരി അഞ്ചിന് ചന്ത സമാപിക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read