ഓര്‍ക്കാട്ടേരിയിലെ അനധികൃത പാര്‍ക്കിങ്ങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു

By news desk | Thursday May 31st, 2018

SHARE NEWS

വടകര: വടകരക്കും നാദാപുരത്തിനും ഇടയിലെ തിക്കേറിയ ടൗണായ ഓര്‍ക്കാട്ടേരിയിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.

വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്ത് പോകുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടൗണിലെ വളരെ കറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പാര്‍ക്കിങ്ങ് സൗകര്യമുളളൂ.

കൂടാതെ മിനിലോറി, ഗുഡ്‌സ് ഓട്ടോ ,ടാക്‌സി,ഓട്ടോ തുടങ്ങിയ വാഹനങ്ങളും റോഡരികിലാണ് നിര്‍ത്തുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുമായി ഓര്‍ക്കാട്ടേരി ടൗണില്‍ എത്തുന്നവരും വാഹനം റോഡരികില്‍ നിറുത്തിയിടുന്നതും
കച്ചവട സ്ഥാപനങ്ങളിലേക്ക് ലോഡുമായി വരുന്ന വലിയ വാഹനങ്ങളും ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്.

മിക്കപ്പോഴും ഇതൊക്കെ നിയന്ത്രിക്കാന്‍ ഒരു ഹോംഗാര്‍ഡും ഒരു പോലീസും മാത്രമായിരിക്കും.

കൂടുതല്‍ സമയം വാഹനം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ടൗണിന് പുറത്ത് പഞ്ചായത്ത് ഗ്രൗണ്ടിലും പോസ്റ്റോഫീസിന് കിഴക്ക് ഭാഗത്തും  ഗതാഗത തടസം വരാത്തസ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read