എൽ.ഡി.എഫ് സർക്കാര്‍ ഇരട്ടി ശക്തിയോടെ നടപ്പാക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങൾ-പാറക്കൽ അബ്ദുള്ള എം.എൽ.എ

By | Saturday May 19th, 2018

SHARE NEWS

വടകര:എൽ.ഡി.എഫ് സർക്കാര്‍ ഇരട്ടി ശക്തിയോടെ നടപ്പാക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ പറഞ്ഞു .എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടു വർഷത്തെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് വടകര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റപത്ര സമർപ്പണം നടത്തി.പരിപാടി പാറക്കൽ അബ്ദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യും,സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാഹിയിൽ നടന്ന കൊലപാതകങ്ങളെന്ന് പാറക്കൽ പറഞ്ഞു.യു.ഡി.എഫ് സർക്കാർ പൂർണ്ണമായി അവസാനിപ്പിച്ചിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇരട്ടി ശക്തിയോടെ തിരിച്ചു കൊണ്ട് വന്നതായി അദ്ദേഹം പറഞ്ഞു.എം.സി.ഇബ്രാഹിം കുറ്റപത്രം വായിച്ചു.

ചെയർമാൻ കൂടാളി അശോകൻ അധ്യക്ഷത വഹിച്ചു.
അഡ്വ:ഐ.മൂസ,അഡ്വ:ഇ.നാരായണൻ നായർ,പ്രദീപ് ചോമ്പാല,ഓ.കെ.ഇബ്രാഹിം,പുറന്തോടത്ത് സുകുമാരൻ,സുനിൽ മടപ്പള്ളി,പ്രൊ:കെ.കെ.മഹമൂദ്,ടി.കേളു,കെ.പി.കരുണൻ,          സി.കെ വിശ്വനാഥൻ,എം.ഫൈസൽ,പി.എസ്.രഞ്ജിത്ത് കുമാർ,കെ.ശ്രീജിത്ത്,പി.എം.മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പടം:യു.ഡി.എഫ് കുറ്റപത്ര സമർപ്പണം പാറക്കൽ അബ്ദുള്ള എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read