സമാന്തര വാഹന സര്‍വീസ് നടത്തുന്നവര്‍ക്ക് ജാഗ്ത; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും

By | Tuesday October 10th, 2017

SHARE NEWS

വടകര: അനധികൃത സമാന്തര വാഹന സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും. വടകര തഹസില്‍ദാര്‍ സി കെ സതീഷ് കുമാറിന്റെ അധ്യക്ഷയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

വടകര-ചാനിയംകടവ്-പേരാമ്പ്ര, വടകര-പയ്യോളി-പേരാമ്പ്ര എന്നീ റൂട്ടുകളിലെ സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തഹസില്‍ദാര്‍ യോഗം വിളിച്ചു ചേര്‍ത്തത്.

 

ബസ്സുകള്‍ത്ത് മുന്നിലും പിന്നിലുമായി അനധികൃത പാരലല്‍ സര്‍വീസ് നടത്തുന്നത് തടയും. അനധികൃത സര്‍വീസ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കും.

 

വടകര-തിരുവളളൂര്‍, പയ്യോളി-തിക്കോടി, പയ്യോളി-പേരാമ്പ്ര, കൈനാട്ടി-ഓര്‍ക്കാട്ടേരി, തീക്കുനി-കക്കട്ട് തുടങ്ങിയ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും തുടര്‍ച്ചയായി സംയുക്ത പരിശോധന നടത്തും.

 

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read