വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടപ്പാത കൈയേറി പാര്‍ക്കിംഗ്

By news desk | Friday July 27th, 2018

SHARE NEWS

വടകര: നഗരസഭ പേ പാര്‍ക്കിംഗിന് സൗകര്യമേര്‍പ്പെടുത്തിയിലും കാല്‍ നടയാത്രക്കാരന്റെ നെഞ്ചത്ത് വാഹനം കയറ്റണം എന്ന മനോഭാവത്തിലാണ് നഗരത്തിലെത്തുന്ന ഒരു വിഭാഗം വാഹന ഉടമകള്‍. എല്ലാവര്‍ക്കും കടയുടെ മുന്നില്‍ തന്നെ വാഹനം നിര്‍ത്തണമെന്ന് നിലപാടിലാണ്.

പാര്‍ക്കിംഗ് സൗകര്യമുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് ഗതാതകുരുക്ക് ഒഴിവാക്കാന്‍ പലരും സഹകരിക്കാറില്ല.

ഇന്ന് രാവിലെ വടകര പുതിയ സ്റ്റാന്റില്‍ നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സംഭവം കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

കാല്‍നടയാത്രകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്കിംഗ് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read