പത്മശ്രീ നേടിയ കടത്തനാട് കളരിയിലെ പെണ്‍ കരുത്തിന് നാടിന്റെ ആദരം

By | Thursday January 26th, 2017

SHARE NEWS

 

 

 

 

 

വടകര: പത്മശ്രീ പുരസ്കാരം നേടി വടകരയുടെ അഭിമാനമായി മീനാക്ഷി അമ്മ.വടകര കടത്തനാട് കളരി സംഘത്തിലെ വനിതാ ഗുരിക്കളാണ് മീനാക്ഷി അമ്മ.പുരസ്കാര വാര്‍ത്തയറിഞ്ഞു വടകരയുടെ നാനാ ഭാഗത്ത്‌ നിന്നും ജനങ്ങള്‍ കടത്തനാട് കളരി സംഘത്തിലേക്കും മീനാക്ഷി അമ്മയുടെ വീട്ടിലേക്കും ഒഴുകിയെത്തി. പിന്നാലെ മാധ്യമപ്രവര്‍ത്തകരും ചാനല്‍പ്പടയും. രാത്രിവരെ കടത്തനാട് കളരിസംഘത്തില്‍ മീനാക്ഷി അമ്മയും ശിഷ്യന്മാരും ബന്ധുക്കളും ആഹ്ലാദ തിമര്‍പ്പിലായിരുന്നു. കളരിക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്ന് മീനാക്ഷി അമ്മ പറഞ്ഞു. തനിക്ക് എല്ലാം കളരി തന്നതാണ്. ആരോഗ്യവും ജീവിതവും എല്ലാം. ‘എല്ലാം ഭര്‍ത്താവിന് സമര്‍പ്പിക്കുന്നു…’ പത്മശ്രീ പുരസ്കാരം കിട്ടിയെന്ന്‍ അറിഞ്ഞപ്പോള്‍ മീനാക്ഷിഅമ്മയുടെ പ്രതികരണം ഇങ്ങനെ. കളരിയിലെ ചുമരില്‍ തൂക്കിയിട്ട ഭര്‍ത്താവ് രാഘവന്‍ ഗുരിക്കളുടെ ഫോട്ടോയിലേക്ക് നോക്കി അവര്‍ കൈകൂപ്പി. മീനാക്ഷി അമ്മയെ കളരി പഠിപ്പിച്ചതും കടത്തനാട് കളരിസംഘത്തിന്റെ മുന്നണിയിലേക്ക് നയിച്ചതും രാഘവന്‍ ഗുരിക്കളാണ്. ബുധനാഴ്ച വൈകീട്ടാണ് പത്മശ്രീയുണ്ടെന്ന വിവരം ഡല്‍ഹിയില്‍ നിന്ന് ഫോണ്‍വഴിയെത്തുന്നത്. അങ്ങേത്തലയ്ക്കല്‍ ഹിന്ദിയിലായിരുന്നു സംസാരം. പത്മശ്രീ എന്നുമാത്രം മനസ്സിലായി. സംസാരം മനസ്സിലാകാത്തതിനാല്‍ ഫോണ്‍ ചെറുമകന് കൈമാറി. വടകരയ്ക്ക് ആദ്യമായി കിട്ടിയ പത്മശ്രീ പുരസ്കാരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read