പയ്യോളി മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് പ്രവേശനമില്ല

By | Tuesday March 20th, 2018

SHARE NEWS

കോഴിക്കോട്: പയ്യോളി സി ടി മനോജ് വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സിപിഎമ്മുകരായ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

പ്രതികള്‍ക്ക് സ്വന്തം ജില്ലയായ കോഴിക്കോടും കണ്ണൂരിലും പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  ദിവസവും എറണാകുളം സിബിഐ കോടതിയില്‍ ഹാജരാകണം എന്ന നിബന്ധയുമുണ്ട്.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കീഴൂര്‍ വള്ളുപറമ്പില്‍ ടി ചന്തു(73), ലോക്കല്‍ സെക്രട്ടറി കിഴൂര്‍ പുതിയ വീട്ടില്‍ വി പി രാമചന്ദ്രന്‍ (59), അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി തിക്കോടി പുറക്കാട് പിലാതോട്ടില്‍ പി കെ കുമാരന്‍(53), ഏരിയാ കമ്മിറ്റി അംഗം പയ്യോളി സീസണില്‍ സി സുരേഷ് ബാബു (54), ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തില്‍ എന്‍ സി മുസ്തഫ(47), പയ്യോളി കാവുംപുറത്ത് താഴെ കെ ടി ലിഗേഷ് (38), മുചുകുന്ന് മീത്തല്‍ നീലംചേരി അരുണ്‍നാഥ്(26), മുചുകുന്ന് നാറാത്ത് മീത്തല്‍ കെ ബി രതീഷ് (27), പയ്യോളി കാപ്പിരിക്കാട്ടില്‍ കെ കെ പ്രേമന്‍ (49) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

2012 ഫെബ്രുവരി 12 നാണ് ബിഎംഎസ് നേതാവ് സി ടി മനോജിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read