പേരാമ്പ്രയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവം; അയല്‍വാസി റിമാന്‍ഡില്‍; സംഭവം ഇങ്ങനെ

By | Friday May 12th, 2017

SHARE NEWS
പേ​രാ​മ്പ്ര: ഇന്നലെ പേരാമ്പ്ര  മൂ​രി​കു​ത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ​ പ്രതി അറസ്റ്റില്‍. തി​യ്യ​ർ ക​ണ്ടി ചാ​ലി​ൽ ബേ​ബി (30), കു​ഴി​മ​ന്തി രാ​ജ​ൻ (46) എ​ന്നി​വ​ർ​ക്കാ​ണ് കുത്തേറ്റത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇവരുടെ അ​യ​ൽ​വാ​സി ജ​യ്സ​നെയാണ്  പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്.
സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയും ജയ്സന്‍ ഇരുവരെയും കത്തി വച്ച് കുത്തുകയുമായിരുന്നു എന്നാണു ദൃക്സാക്ഷികള്‍ പറയുന്നത്.കുത്തേറ്റ രണ്ടു പേരും  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.  അ​ടി പി​ടി​യി​ൽ പ്രതി ജയ്സനും  പരിക്കേ​റ്റിരുന്നു. ഇ​യാ​ൾ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാഥമിക  ചി​കി​ത്സ തേ​ടി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read