ടാങ്കര്‍ ലോറി സമരം; പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്; വടകരയില്‍ ഗതാഗത തടസ്സപ്പെട്ടു

By | Tuesday October 25th, 2016

SHARE NEWS

petrolകൊയിലാണ്ടി:  ഐ.ഒ.സി. ടാങ്കര്‍ ലോറിസമരം മലബാറിലേക്കുള്ള ഇന്ധനനീക്കം താറുമാറാക്കി. വടകര മേഖലയിലെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും സമരം കാരണം അടച്ചിട്ടു. പെട്രോള്‍ പമ്പുകളില്‍  രാവിലെ മുതലുള്ള നീണ്ട നിര ഗതാഗത തടസ്സം സൃഷ്ട്ടിച്ചു. കൊയിലാണ്ടി മേഖലയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പമ്പുകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. ഈ പമ്പുകള്‍ക്കുമുന്നില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വാടക 30 ശതമാനം വരെ വെട്ടിക്കുറച്ചതും പുതിയ ലോക്കിങ് സംവിധാനം ഘടിപ്പിക്കണമെന്നുള്ള ഐ.ഒ.സി.യുടെ പുതിയ ടെന്‍ഡറിലെ വ്യവസ്ഥകളുമാണ് ടാങ്കര്‍ലോറി ഉടമകളുടെ സമരത്തിന് കാരണം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read