എല്ലാ ക്രിമിനലുകളും മാധ്യമങ്ങളെ പഴി ചാരി രക്ഷപ്പെടല്‍ എളുപ്പമാണ് ; ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നേതാവിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി.. മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന് കത്ത് വൈറലാകുന്നു

By | Saturday April 7th, 2018

SHARE NEWS

 

വടകര: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിന് വടകരയിലെ മാധ്യമപ്രവര്‍ത്തകന്റെ മറുപടി വൈറലാകുന്നു. മാധ്യമ പ്രവര്‍ത്തകര്‍ നുണ പ്രചരിപ്പിച്ചെന്നും ഫോട്ടോഗ്രാഫര്‍മാരുടെ കഞ്ഞിയില്‍ മണ്ണ് വാരായിട്ടുവെന്നാണ് ഫോട്ടോഗ്രാഫി അസോസിയേഷന്‍ ആരോപിക്കുന്നത്.

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നേതാവിന് മാധ്യമ പ്രവര്‍ത്തകന്‍ മറുപടി പറയുന്നു ‘എല്ലാ ക്രിമിനലുകളും മാധ്യമങ്ങളെ പഴി ചാരി രക്ഷപ്പെടുക സര്‍വസാധാരണമാണ്. ഇതിന്റെ മറ്റൊരു പതിപ്പാണ് കള്ളനു കഞ്ഞിവെച്ച്‌കൊണ്ട് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റ്. ഇദ്ദേഹത്തിന്റെ പ്രതികരണം വായിച്ചാല്‍ തോന്നുക മാധ്യമ പ്രവര്‍ത്തകരാണ് പരാതിക്കാരികളായ സ്ത്രീകളുടെ പിന്നിലെന്നാണ്’.

പോലീസില്‍ പരാതിയായതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ സ്റ്റുഡിയോയുടെയോ ആളുടെയോ പേര് നല്‍കിയിരുന്നില്ല. കേസ് എടുത്തതിനു ശേഷമാണ് പ്രതിയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത്.

പേര് കൊടുത്തില്ലെന്ന് ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. സഹോദരിമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പന്താടുന്നവരേയും അവര്‍ക്ക് ഓശാന പാടുന്നവരേയും വെറുതെ വിടില്ലെന്നായിരുന്നു നാട്ടുകാരുടെ രോഷം. സംഭവം ഗൗരവമേറിയതാണെന്ന് എല്ലാവര്‍ക്കും അറിയാം.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് മുന്നിലും ഫോട്ടോഗ്രാഫി അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നിലുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വ്വ പിന്തുണ വാഗ്ദാനം ചെയ്തു. പ്രതിയെ പിടികൂടിയതിന് ശേഷം എകെപിഎ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദിന്റെ പേരില്‍ വന്ന പ്രതികരണം ഇക്കാര്യത്തിലുള്ള കാപട്യം വ്യക്തമാക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.

വടകരയിലെ മോര്‍ഫിംഗ് കേസ് മാധ്യമ സൃഷ്ടിയല്ല.. 40,000 ഫോട്ടോകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്ന് വൈക്കിലശേരിയിലെ വനിതകള്‍ പറഞ്ഞതാണ്. 45,000 ഫോട്ടോകള്‍ മോര്‍ഫ് ചെയ്തിട്ടുണ്ടെന്നല്ല പറഞ്ഞത്. അത്രയും ഫോട്ടോകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്നു മാത്രം. ഫേയ്‌സ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തിയതാണെന്ന പ്രതിയുടെ മൊഴി ശരിയാരിക്കാം.

എന്നാല്‍ പരാതിക്കാരികളില്‍ പലര്‍ക്കും ഫെയ്‌സ് ബുക്ക് അക്കൗണ്ട് പോലുമില്ലെന്നതാണ് സത്യം.
വൈക്കിലശേരിയിലെ സ്ത്രീകളേയും കുട്ടികളേയും ഇത്രയും ദിവസം ഉറക്കം കെടുത്തിയത് മാധ്യമങ്ങളാണെന്ന ആരോപണം അംഗീകരിക്കാന്‍ കഴിയില്ല. ആറു മാസം മുമ്പ് ഈ സംഭവം ഉണ്ടായിരുന്നുവെന്നും അന്ന് നാട്ടുകാര്‍ ഒതുക്കി തീര്‍ത്തതായിയിരുന്നു.

പെണ്ണുങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ബിബീഷും ബ്ലേക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സ്റ്റുഡിയോ മുതലാളിമാരും ചെയ്തത് പുണ്യ പ്രവര്‍ത്തിയും മാധ്യമങ്ങള്‍ ചെയ്തത് തോന്ന്യസവും എന്ന നിലപാട് ആര്‍ക്ക് വേണ്ടിയാണ് ? ആയിരമല്ല അഞ്ചു ചിത്രം മോര്‍ഫ് ചെയ്്തതാലും തെറ്റ് തെറ്റ് തന്നെയാണ്.
ആയിരം പേജിനേക്കാള്‍ വില ചിലപ്പോള്‍ ഒരു ഫോട്ടോവിന് ഉണ്ടാവും എന്നു താങ്കള്‍ പറയുന്നു. ശരിയാണ്. എന്നാല്‍ അത് മോര്‍ഫ് ചെയ്ത വൃത്തി കെട്ട ഫോട്ടോവിനല്ലെന്ന കാര്യം ഫോട്ടോഗ്രാഫി അസോസിയേഷന്‍ നേതാവ് ഓര്‍ക്കുന്നത് നന്നിയാരിക്കും.

പരിചയക്കാരായ സ്ത്രീകളുടെ ഫോട്ടോ അശ്ലീല ചിത്രവുമായി മോര്‍ഫ് ചെയ്ത് ആസ്വദിക്കുന്നവന്‍ താങ്കള്‍ക്കു വേണ്ടപ്പെട്ടവനായിരിക്കും. ഇത്തരക്കാരെ തുറന്നുകാണിക്കുക തന്നെയാണ് മാധ്യമ പ്രവര്‍ത്തനം. ഇങ്ങനെ ചെയ്യുന്നതിനെതിരെ ചൊറിഞ്ഞിട്ടൊന്നും വലിയ കാര്യമില്ല തോന്ന്യാസം ഫോട്ടോഗ്രാഫര്‍മാര്‍ കാണിച്ചാലും മാധ്യമങ്ങളില്‍ വന്നിരിക്കുക തന്നെ ചെയ്യും.

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍
നേതാവിന്റെ കുറിപ്പ്

പ്രിയ പത്രപ്രവര്‍ത്തകരെ,

അഞ്ചാറ് ദിവസമായി നിങ്ങള്‍ എഴുതി കൂട്ടിയ നുണകളും സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചകളും കൊണ്ട് നിങ്ങള്‍ എന്ത് നേടി ?
ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും ഉപജീവനമായി കഴിയുന്ന നാല്‍പതിനായിരത്തോളം പേരുടെ അന്നത്തിലാണ് നിങ്ങള്‍ മണ്ണ് വാരിയിട്ടത്.

കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന സ്വഭാവം നല്ലതല്ല പേജുകള്‍ എഴുതി നിറക്കാനും ചര്‍ച്ചകള്‍ നടത്തി പാവപ്പെട്ട ഒരു ജനതയെ മുള്‍മുനയില്‍ നിര്‍ത്താന്‍ നിങ്ങള്‍ കാണിച്ച വ്യഗ്രത സത്യം തേടിയുള്ളതായിരുന്നെങ്കില്‍ എത്ര നന്നായേനേ.

45,000 ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു എന്നാണ് ആദ്യം നിങ്ങള്‍ പ്രചരിപ്പിച്ചത് ഇത്രയും ഫോട്ടോ മോര്‍ഫ് ചെയ്യാന്‍ ഒരാള്‍ക്ക് ഈ ജന്മം മതിയാകില്ല എന്ന് നിങ്ങള്‍ക്ക് നന്നായറിയാം എന്നിട്ടും നിങ്ങള്‍ കള്ളം പ്രചരിപ്പിച്ചു

അവസാനം പ്രധാന പ്രതിയെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞ സത്യം എഴുതാന്‍ പോലും നിങ്ങളില്‍ പലരും തയ്യാറായില്ല അഞ്ചോളം ചിത്രങ്ങള്‍ മാത്രമേ മോര്‍ഫ് ചെയ്തു എന്നും അതും അവരുടെ ഫെയ്‌സ് ബുക്കില്‍ നിന്ന് ഡൈണ്‍ലോഡ് ചെയ്തതാണ് എന്നതും നിങ്ങള്‍ മറച്ചു വച്ചു സത്യത്തില്‍ ആ പ്രദേശത്തുള്ള സ്ത്രീകളേയും കട്ടികളേയും ഇത്രയും ദിവസത്തെ ഉറക്കം കെടുത്തിയത് നിങ്ങള്‍ തന്നെയല്ലേ.

താനൊക്കെഇത്രയും എഴുതുമ്പോള്‍ നിരപരാധികളായ ഒരു പറ്റം ഫോട്ടോഗ്രാഫറേയും വീഡിയോ ഗ്രാഫര്‍മാരേയുമാണ് ചതിക്കുഴിയില്‍ ആക്കിയത് എന്ന് നിങ്ങള്‍ മറന്ന് പോയി ഞങ്ങളെ സമൂഹത്തിന് മുമ്പില്‍ അപ ഹാസ്യരാക്കിയത് കൊണ്ട് നിങ്ങള്‍ എന്ത് നേടി
ആയിരം പേജുകള്‍ എഴുതിനിറങ്ങുന്നതിനേക്കാള്‍ ശക്തി ഒരു ഫോട്ടോയ്ക്ക് ഉണ്ടെന്നുള്ള സത്യം ഓര്‍മ്മിച്ചാല്‍ നന്ന് ഒരു പത്രമോ ചാനലോ ഉണ്ടെന്ന് കരുതി എന്ത് തോന്യാസവും എഴുതുന്നതല്ല പത്രധര്‍മ്മം എല്ലാ കാലത്തും എല്ലാവരേയും പറ്റിക്കാമെന്ന് കരുതരുത് ഒരു തിരുത്തല്‍ ശക്തി എപ്പോഴും നിന്റെ പിറകില്‍ ഉണ്ട് എന്ന സത്യം നിങ്ങള്‍ മറക്കാതിരുന്നാല്‍ നന്ന് ഓര്‍ക്കുക അണ പൊട്ടിയില്‍ ചേരയും കിടക്കും.

എന്ന്

പ്രസാദ് വി.പി

ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ്
അസോസിയേഷന്‍
കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read