മോര്‍ഫിംഗ് കേസ് : ബിബീഷിന്റെ പുറമേരിയിലെ സ്റ്റുഡിയോയിലും തെളിവെടുപ്പ് നടത്തി

By news desk | Friday April 6th, 2018

SHARE NEWS

വടകര: വിവാഹ ദൃശ്യങ്ങളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതി ബിബീഷിനെ(35)ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

പ്രതിയെ നാളെ വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി തിരികെ കോടതിയില്‍ ഹാജരാക്കണം.പ്രതി തൊഴിലെടുത്ത വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്റ്റുഡിയോവിലും, പ്രതിയുടെ സ്വന്തം ഉടസ്ഥതിയിലുള്ള പുറമേരിയിലെ ദിശാ സ്റ്റുഡിയോവിലും അന്വേഷണ ഉദ്യോഗസ്ഥയായ സി.ഭാനുമതിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നു.

രാവിലെ പതിനൊന്നു മണിയോടെ വടകരയിലെ സ്റ്റുഡിയോവിലും,വൈകീട്ട് നാലു മണിയോടെ പുറമേരിയിലും എത്തിച്ചാണ് തെളിവെടുത്തത്.

സദയത്തില്‍ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി.പ്രമാദമായ മോര്‍ഫിംഗ് കേസില്‍ ഇടുക്കിയിലെ രാജമലയിലെ റബ്ബര്‍ തോട്ടത്തിനിടയിലുള്ള പഴയ ഷെഡില്‍ വെച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ ബിബീഷ് അറസ്റ്റിലാകുന്നത്.

സദയം സ്റ്റുഡിയോവില്‍ എഡിറ്ററായിരുന്ന ബിബീഷാണ് സ്ത്രീകളുടെ ഫോട്ടോകള്‍ അശ്‌ളീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്തത്. സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരിയിലെ സതീശനും ദിനേശനും തൊട്ടില്‍പ്പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായ ശേഷം റിമാണ്ടിലാണുള്ളത്. പ്രതികള്‍ക്കെതിരെ വൈക്കിലശേരിയിലും പരിസരത്തും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.

ശക്തമായ നടപടി വേണമെന്നാവശ്യപെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്താണ്.

ഇതിന്റെ തുടര്‍ച്ചയായാണ് പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിച്ചതും പ്രധാന പ്രതികളെ പിടികൂടിയതും. ബിബീഷിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ സദയം സ്റ്റുഡിയോ പരിസരത്ത് നിരവധി പേര്‍ തടിച്ചുകൂടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read