വിവാഹ ദൃശ്യങ്ങളുടെ ദുരുപയോഗം ; വടകരയിലെ അമ്മമാര്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി

By | Friday March 30th, 2018

SHARE NEWS

വടകര: എന്റെ മകളുടെ വിവാഹ വീഡിയോ എടുത്ത് അവിടെ നിന്നാണ് ..പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ അവര്‍ എന്ത് ചെയ്‌തെന്ന് അറിയില്ല വിവാഹ പ്രായം തികഞ്ഞ പെണ്‍കുട്ടികളുടെ അമ്മ ആശങ്കയോടെ വിഷമങ്ങള്‍ പങ്ക് വെയ്ക്കുമ്പോള്‍ രക്ഷിതാക്കളുടെ ചങ്ക് തകരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

സ്റ്റുഡിയോയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വൈക്കിലശ്ശേരിയില്‍ നടന്ന ജനകീയ കണ്‍വന്‍ഷനില്‍ അമ്മമാരുടേയും രക്ഷിതാക്കളുടെ രോഷമിരമ്പി.

സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സ്ഥാപനത്തിനും ജീവനക്കാരനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇത്രയേറെ സ്ത്രീകള്‍ അപമാനിതരായ സംഭവം സംസ്ഥാനത്തു തന്നെ ആദ്യമാണെന്നും സംഭവത്തില്‍ പൊലീസ് ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് തയാറാകുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ദിവസങ്ങളായി പ്രദേശത്തുള്ള പെണ്‍കുട്ടികളടക്കമുള്ളവര്‍ ഉറങ്ങിയിട്ട്. ദുരുപയോഗം ചെയ്യപ്പെട്ട ഫോട്ടോകള്‍ വിദേശത്തടക്കമുള്ള ആളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

നാല്‍പതിനായിരത്തിലധികം ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്.

ഓള്‍ കേരള ഫൊട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

ജനങ്ങളോടൊപ്പം ഈ വിഷയത്തില്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇ.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം – ഡിവൈഎഫ്‌ഐ

വടകര : വിവാഹ വീടുകളില്‍ നിന്നെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ സ്റ്റുഡിയോയിലെ വിഡിയോ എഡിറ്റര്‍ വിബീഷിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം വ്യാപകമായി.

കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും സിപിഎം വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്റ്റുഡിയോ ഉടമയെയും ജീവനക്കാരനെയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ വൈക്കിലശ്ശേരി മേഖല കമ്മിറ്റിയും ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read