വിവാഹ ദൃശ്യങ്ങളുടെ ദുരുപയോഗം ; ചൊവ്വാഴ്ച സര്‍വ്വകക്ഷി സംഘം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും

By news desk | Saturday March 31st, 2018

SHARE NEWS

വടകര: വിവാഹ ദൃശ്യങ്ങളില്‍ നിന്നും ഫോട്ടോ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച കേസില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സര്‍വ്വ കക്ഷിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

രാവിലെ പാറമ്മേല്‍ സ്‌കൂള്‍ പരിസരത്ത് ആരംഭിക്കുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കാളികളാകും.

വിവാഹ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട വിവരം ഉടന്‍ തന്നെ പൊലീസ് കൈമാറിയിട്ടും കുറ്റാക്കാരെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ സഹായകമായ നിലപാ്ട് സ്വീകരിച്ചതെന്നും സദയം സ്റ്റുഡിയോയില്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാരനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൂട്ടുപ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read