സൗദി വടകര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഹാജിമാർക്ക് സ്വീകരണം നൽകി

By | Tuesday September 4th, 2018

SHARE NEWS

വടകര: സൗദി അറേബ്യയയിലെ ജിദ്ദയിലെ വടകരക്കാരുടെ കൂട്ടായ്‌മയായ സൗദി വടകര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയ ഹാജിമാർക്ക് ഗംഭീരമായ സ്വീകരണം നൽകി.

ശറഫിയ അൽഫജർ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ജാബിർ വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജലീൽ മുക്കോലക്കൽ ഉദ്‌ഘാടനം നിർവഹിച്ചു.

കമ്മിറ്റി ഭാരവാഹികളായ കെ.പി അസ്‌ലം,തഹ്ദീർ.ആർ.കെ ,ഹാജിമാരായകെ.എം.പി.ലത്തീഫ്,റിയാസ്,സിദ്ദീഖ്,മായൻകുട്ടി,മുസ്തഫ,അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എഴുപതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ വർക്കിങ് സെക്രട്ടറി താഹിർ തങ്ങൾ സ്വാഗതവും നസീർ.ടി.പി നന്ദിയും പറഞ്ഞു.പി.ടി റഷീദ്,നസീർ മച്ചിങ്ങൽ,റിസ്‌വി മമ്മു,പി.ടി മുനീർ,മുന്തസീർ,അസ്ഹർ.കെ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്